മസ്‍കത്ത് : കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യപ്രവർത്തകർ ഇന്ന് ഒമാനിൽ തിരിച്ചെത്തും. കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് 42,800 രൂപ മുതലുള്ള നിരക്കിലാണ് ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചത്.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന 72 പേരാണ് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ തിരിച്ചെത്തുക. അവധിക്ക് നാട്ടിലേക്ക് പോയ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം നേരത്തെയും ഒമാനില്‍ മടങ്ങിയെത്തിയിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യൻ എംബസി മുന്‍കൈയെടുത്ത് ഇവരെ മടങ്ങിയെത്തിക്കുന്നത്.
ഏതാണ്ട് 250 ഓളം ആരോഗ്യ പ്രവർത്തകരാണ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയത്. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം, ഒമാൻ സമയം ഉച്ചക്ക് ഒരുമണിയോടെ മസ്കത്തിൽ എത്തും. യാത്രക്ക് ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയവർക്ക് 42800 ഇന്ത്യൻ രൂപ നിരക്കിലും ഏജൻറ് മുഖേന വാങ്ങിയവർക്ക് 45800 രൂപ നിരക്കിലുമാണ് ടിക്കറ്റ് ലഭിച്ചത്.
Post Your Comments