Latest NewsKeralaIndia

‘ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ – ഡിവൈഎഫ്‌ഐയുടെ കൊലവിളി വീഡിയോ പുറത്ത്

ജൂണ്‍ 18ന് മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രകടനത്തിലേക്ക് നയിച്ചത്.

മലപ്പുറം : മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലുമെന്നാണ് മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു പ്രകടനം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തായി.

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍. വാട്‌സാപ് ഗ്രൂപ്പുകളില്‍ തുടങ്ങിയ തര്‍ക്കമാണ് തെരുവിലേക്ക് പടര്‍ന്നത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ നേരത്തെ കണ്ണൂരില്‍ കൊല്ലപ്പെട്ടിരുന്നു.

ഇതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം.ജൂണ്‍ 18ന് മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രകടനത്തിലേക്ക് നയിച്ചത്.സിബി ഐ അന്വേഷിക്കുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ പ്രതികളാണ്.

video courtesy :thejas news

shortlink

Related Articles

Post Your Comments

Related Articles


Back to top button