COVID 19Latest NewsKeralaNews

കോട്ടയം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19

കോട്ടയം • കോട്ടയം ജില്ലയില്‍ ഇന്നലെ പതിനൊന്നു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ആറു പേര്‍ വിദേശത്തുനിന്നും, അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേരെ പാലാ ജനറല്‍ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍
—–
1.ജൂണ്‍ 16 ന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മണിമല സ്വദേശിനിയായ നഴ്സ്(23).
2. ജൂണ്‍ 16 ന് ഡല്‍ഹിയില്‍നിന്ന് എത്തി മണിമല സ്വദേശിനിയായ നഴ്സിനൊപ്പം ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശിനിയായ നഴ്സ്(24).
3. ജൂണ്‍ എട്ടിന് റിയാദില്‍ നിന്ന് കെയര്‍ ടേക്കര്‍ക്കൊപ്പം എത്തിയ വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (10) .
4. റിയാദില്‍നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടിയുടെ സഹോദരി(6).
5. ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി (51).
6. ജൂണ്‍ 13 ന് റിയാദില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മണിമല സ്വദേശി(30).
7. ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്ന് എത്തി എരുമേലിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി(26).
8. ജൂണ്‍ 14 ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി (46) .
9. മെയ് 29 ന് മുംബൈയില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി (25).
10. ജൂണ്‍ 12 ന് കുവൈറ്റില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (38).
11. ജൂണ്‍ ഒന്‍പതിന് ഡല്‍ഹിയില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(30).

shortlink

Related Articles

Post Your Comments

Related Articles


Back to top button