റിയാദ് : സൗദിയിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല, 46പേർ കൂടി ശനിയാഴ്ച മരിച്ചു. റിയാദ്, മക്ക, ജിദ്ദ, ബുറൈദ, ഹുഫൂഫ്, ത്വാഇഫ്, അറാർ, നാരിയ എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. 3941 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1230ഉം, രോഗം സ്ഥിരീകരിച്ചവർ 154233ഉം ആയി. 3153 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 98917 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി നിലവിൽ 54086പേരാണ് ചികിത്സയിലുള്ളത്.
ഖത്തറിൽ പ്രതിദിന രോഗവിമുക്തരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,354 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ, രോഗവിമുക്തരായവരുടെ എണ്ണം 66,763 ആയി ഉയർന്നു. 4,193 പേരില്‍ നടത്തിയ പരിശോധനയിൽ 1026പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഒരാൾ കൂടി മരിച്ചു, 42 വയസുള്ള ആളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 86,488ഉം, മരണസംഖ്യ 94ഉം ആയി. 19,631 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 224 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 3,17,694പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
യുഎഇയിൽ വീണ്ടുമൊരു ആശ്വാസത്തിന്റെ ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണം 30000പിന്നിട്ടു. 758പേർ കൂടി ശനിയാഴ്ച് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 31754ആയി ഉയർന്നു. 34000പേരിൽ നടത്തിയ പരിശോധനയിൽ 388പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 301ഉം, രോഗം സ്ഥിരീകരിച്ചരുടെ ആകെ എണ്ണം 44433ഉം ആയി. നിലവിൽ 12478പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈറ്റിലും കോവിഡ് വിമുക്തരുടെ എണ്ണം, 30000കടന്നു. 536പേർ കൂടി ശനിയാഴ്ച് സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 30726ആയി ഉയർന്നു. 224പേരിൽ നടത്തിയ പരിശോധനയിൽ 467പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 268 പേർ കുവൈറ്റികളും,199പേർ വിദേശികളുമാണ്. 6പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 319ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 39145ഉം ആയി. നിലവിൽ 8100പേർ മാത്രമാണ് ചികിത്സയിലുള്ളത്. 180പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Also read : സൗദിയിൽ വാഹനാപകടം : നാല് പ്രവാസികൾ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം
ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ശനിയാഴ്ച 896 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 391പേർ സ്വദേശികളും,505 പേർ വിദേശികളുമാണ്. 3പേർ കൂടി മരണപെട്ടു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28,566ഉം ആയി. 606പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 14780ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരിൽ 99പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമാൻ ആരോഗ്യമന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു
Post Your Comments