വാഷിങ്ടണ്‍ ഡിസി: ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന് ഉത്തരവാദി ചൈനയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. തെമ്മാടികള്‍ ചെയ്യുന്നതാണ് ചൈന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലെത്തിച്ചത് ചൈനീസ് സൈന്യമാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അയല്ക്കാര്ക്കുനേരെ മാത്രമല്ല തെമ്മാടിത്തം കാണിക്കുന്നത്. അതെല്ലാവരെയും ബാധിക്കുന്നതാണ്. അവര്‍ പറയുന്നതു മാത്രമല്ല, അവര്‍ ചെയ്യുന്നതും നാം ശ്രദ്ധിക്കണം. തെക്കന്‍ ചൈന കടലിനെ സൈനികവത്കരിച്ചു.
നിരവധി പ്രദേശങ്ങളില്‍ അവകാശവാദം ഉന്നയിച്ചു. ഹോങ്കോങ്, ടിബറ്റ്, സിന്‍ജിയാങ്, ഇന്ത്യന്‍ അതിര്‍ത്തി, ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്‍ഡോനേഷ്യ, വിയറ്റ്നാം, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവര്‍ത്തികള്‍ പരിശോധിക്കപ്പെടണം.
കൊറോണ വൈറസ് ചൈനക്കുപുറത്ത് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അന്വേഷിക്കണം. ഇക്കാര്യത്തില്‍ അവര്‍ പറയുന്നതൊന്നും വിശ്വസിക്കാനാവില്ലെന്നും മൈക്ക് പോംപിയോ പറഞ്ഞു.
Post Your Comments