COVID 19Latest NewsKeralaNews

‘ശത്രുപൂജകർ’ – ശത്രു സ്നേഹികളെ തേച്ചൊട്ടിച്ച് ഒരു നാലുവരിക്കവിത

അതിർത്തിയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കങ്ങളെ വിമർശിയ്ക്കുന്ന, ‘ശത്രുപൂജകർ’ എന്ന നാലുവരിക്കവിത സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ് ആണ് ഈ കവിത എഴുതി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഭാരതം ചൈനയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ പോയവാരം ഉണ്ടായ സംഘർഷങ്ങളിൽ ഇരുപത് ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. അതിർത്തിക്കപ്പുറത്തെ ശത്രുവിനെതിരായി ഭാരതത്തിലെ മുഴുവൻ ജനങ്ങളും ഒരുമിച്ച് നിൽക്കേണ്ട ഈ സന്ദർഭത്തിലും അതിനെ രാഷ്ട്രീയമായും സാമൂഹികമായും വർഗ്ഗീയമായും ഉപയോഗിക്കാനുള്ള പ്രവണത ഒരു വിഭാഗം ആളുകളുടെ പരാമർശങ്ങളിൽ ഉണ്ടായിരുന്നു. ജവാൻമാരുടെ വീരമൃത്യുവിനെ ചില മാധ്യമങ്ങൾ വിശേഷിപ്പിച്ച രീതികളും രാഷ്ട്രീയ നേതാക്കളുടെ അഭിമുഖങ്ങളുമടക്കം വിവാദമായ പല സംഭവങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ കവിത പുറത്തുവരുന്നത്. മാതൃ രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കാൻ സ്വന്തം ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ ധീര ജവാന്മാരുടെ വീരമൃത്യുവിനെ വിലകുറച്ചു കാണുന്ന ആളുകളെ കണക്കിന് വിമർശിച്ചു കൊണ്ടുള്ളതാണ് കവിതയിലെ വരികൾ.

കവിതയിലേക്ക്..

ശത്രുപൂജകർ

മാത്യരാജ്യത്തിൻ്റെ മാനത്തിനായ് തൻ
മാറിലെ ജീവൻ പൊഴിയ്ക്കും ജവാനായ്
മാലയൊരുക്കാതെയാഭാസമോതുന്ന
മാടജന്മങ്ങളെയാദ്യം തുരത്തണം

പുറത്തുള്ള മരംകൊത്തിയേക്കാൾ അകത്തുള്ള ചിതൽ ആണ് ഒരു തടിയെ കൂടുതൽ ദ്രോഹിക്കുന്നത് എന്ന അർത്ഥത്തിലുള്ള ടാഗ്‌ലൈനോടുകൂടിയാണ് കവിത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താൻ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ചെന്നൈയിലെ ഒരു പ്രമുഖ ക്രിക്കറ്റ് ടീമിന്റെ ഡോക്ടറും രംഗത്തുവന്നിരുന്നു.

‘എനീമി വർഷിപ്പേഴ്‌സ് ‘ എന്ന പേരിൽ പുറത്തിറക്കിയ ഈ കവിതയുടെ ഇംഗ്ലീഷിലുള്ള ട്രാൻസ്ലേറ്റഡ് വേർഷനും വളരെ മികച്ച സ്വീകരണമാണ് ഇന്ത്യയിലങ്ങോളമിങ്ങോളം ലഭിച്ചിരിക്കുന്നത്. കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് ഈ കവിതയുടെ ഇംഗ്ലീഷ് മലയാളം വേർഷനുകളുടെ സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള കവിത ആലപിച്ചിരിക്കുന്നത് കൊച്ചി രാജഗിരി സ്കൂളിലെ പത്താം ക്‌ളാസ്സ് വിദ്യാർത്ഥിനിയായ ബിന്ദ്യ ബഷി ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button