തിരുവനന്തപുരം: അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയാറായത് കേരളീയ സമൂഹത്തിന്റെയും വീട്ടമ്മമാരുടേയും വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വീട്ടമ്മമാരുടെ വൈദ്യുതി ബില്‍ കത്തിക്കല്‍ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമിത വൈദ്യുതി ബില്ലില്‍ ചില ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കൊള്ളമുതല്‍ തിരിച്ചേല്‍പ്പിച്ചതിന് തുല്യമാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഒരുവരുമാനവും ഇല്ലാത്തവര്‍ക്ക് നാമമാത്ര ഇളവാണ് ഇതിലൂടെ ലഭിക്കുന്നത് . ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ബില്‍ സൗജന്യമാക്കാനും ഇടത്തരക്കാരുടെ ബില്ലിന്റെ 30 ശതമാനം ഇളവു ചെയ്യാനും സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി. വൈദ്യുതി സൗജന്യമായി നല്കാന് കഴിയുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പകല്‍ക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
Post Your Comments