കൊച്ചി : ഉമിനീർ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിക്കാനാവുമെന്ന് കണ്ടെത്തി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ കൗൺസിലിന് (ഐ.സി.എം.ആർ) നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അരുൺകുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബി. ഫാം പാസായ തനിക്ക് കൊറോണ വൈറസിനെ ചെറുക്കാൻ കഴിയുന്ന മരുന്നിന്‍റെ കോമ്പിനേഷൻ അറിയാമെന്നും കണ്ടെത്തലുകൾ ഐ.സി.എം.ആർ ഉൾപ്പെടെയുള്ളവർക്ക് അയച്ചു നൽകിയിട്ടും പരിഗണിക്കുന്നില്ലെന്നും അരുൺ കുമാര്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടി.
അമേരിക്ക പോലെയുള്ള വിദേശ രാജ്യങ്ങൾ തന്‍റെ പ്രയത്നത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഗവേഷണം തുടരാൻ നിർദേശിച്ചതായും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഇതിന്റെ പകർപ്പ് ഐ.സി.എം.ആറിന് ലഭ്യമാക്കാൻ നിർദ്ദേശിച്ചു പിന്നീടു പരിഗണിക്കാൻ മാറ്റി.
Post Your Comments