തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് കോവിഡ് ബാധിതനായ ഓട്ടോഡ്രൈവർ നിരവധി പേരുമായി ഇടപഴകിയതായി റിപ്പോർട്ട്. രോഗലക്ഷണങ്ങൾ കാണിച്ച ശേഷവും നിരവധി പേരുമായി സമ്പർക്കത്തിൽ വന്നിരുന്നു. സമ്പർക്കപ്പട്ടിക തയ്യാറാക്കൽ വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം കണ്ടെയ്മെന്റ് സോണുകളിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനമായി. ഓട്ടോ ഡ്രൈവർ ഏറെപ്പേരുമായി ഇടപഴകിയ സാഹചര്യത്തിലാണ് നടപടി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
ഓട്ടോ ഡ്രൈവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നും കണ്ടെത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുഞ്ഞിനും രോഗമുണ്ട്. ഇതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.
Post Your Comments