മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ശനിയാഴ്ച 896 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 391പേർ സ്വദേശികളും,505 പേർ വിദേശികളുമാണ്. 3പേർ കൂടി മരണപെട്ടു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28,566ഉം ആയി. 606പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 14780ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരിൽ 99പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമാൻ ആരോഗ്യമന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
കോവിഡ് വിമുക്തരുടെ എണ്ണം, കുവൈറ്റിൽ 30000കടന്നു. 536പേർ കൂടി ശനിയാഴ്ച് സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 30726ആയി ഉയർന്നു. 224പേരിൽ നടത്തിയ പരിശോധനയിൽ 467പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 268 പേർ കുവൈറ്റികളും,199പേർ വിദേശികളുമാണ്. 6പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 319ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 39145ഉം ആയി. നിലവിൽ 8100പേർ മാത്രമാണ് ചികിത്സയിലുള്ളത്. 180പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments