തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്. സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ തീരുമാനം. ബാറുകളും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും കള്ള് ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും. ലോക്ഡൗണില്‍ ഇളവു നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം.
read also : ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്‍
സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും 265 ബവ്‌കോ ഷോപ്പുകളും 36 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് മദ്യവിതരണം നടത്തുന്നത്.
Post Your Comments