CinemaMollywoodLatest NewsNewsEntertainment

‘ഞാൻ എങ്ങനെ പിടിച്ചു നിൽക്കുന്നുവെന്ന് പലരും ചോദിക്കുന്നൂ, സച്ചീ…’ ഹൃദയസ്പർശിയായ കുറിപ്പുമായി പൃഥ്വിരാജ്​

സിനിമയിലും ജീവിതത്തിലും ആത്​മസുഹൃത്തായിരുന്ന​ സച്ചിയുടെ വിയോഗത്തിൽ മനംനൊന്ത്​ നടൻ പൃഥ്വിരാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്. 23 കൊല്ലം മുൻപ് ജൂണിലാണ് ഇതിന്​ മുമ്പ്​ വിരഹ ദുഃഖം തന്നെ ഇത്രയളവിൽ തകർത്തതെന്നും പൃഥ്വി പറയുന്നു.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ആദ്യം സംവിധാനം ചെയ്​ത ‘അനാർക്കലി’യിലും അവസാനം സംവിധാനം ചെയ്​ത ‘അയ്യപ്പനും കോശി’യിലും പൃഥ്വിയായിരുന്നു നായകൻ. ‘ഡ്രൈവിങ്​ ലൈസൻസ്​’ അടക്കം സച്ചി തിരക്കഥയെഴുതിയ നിരവധി ഹിറ്റ്​ സിനിമകളിലും പൃഥ്വി നാ ആദ്യമായി സംവിധാനം ചെയ്ത അനാർക്കലിയിലും ഒടുവിൽ സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിയായിരുന്നു നായകൻ. അത് കൂടാതെ സച്ചി തിരക്കഥയെഴുതിയ ഒരുപിടി ചിത്രങ്ങളിലും പൃഥ്വി വേഷമിട്ടിട്ടുണ്ട്. സച്ചി ജീവിച്ചിരുന്നുവെങ്കിൽ‌ അടുത്ത 25 വർഷത്തെ മലയാള സിനിമയും എന്റെ ശേഷിക്കുന്ന കരിയറും വളരെ വ്യത്യസ്തയിരുന്നേനേ എന്ന് പൃഥ്വി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം …………………………………

സച്ചീ…

എനിക്ക് ഒരുപാട് സന്ദേശങ്ങളും ഫോൺവിളികളും വരുന്നു, ഞാൻ എങ്ങിനെ പിടിച്ചു നിൽക്കുന്നുവെന്നറിയാൻ. താങ്കളെയും എന്നെയും നമ്മളെയും നന്നായി അറിയുന്നവർക്ക് അതറിയാം. എന്നാൽ അവരിൽ ചിലർ പറഞ്ഞ കാര്യങ്ങൾ‍ ഞാൻ മൗനമായി എതിർത്തു. എന്തെന്നുവച്ചാൽ, താങ്കൾ പോയത് കരിയറിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴാണെന്ന്. താങ്കളുടെ സ്വപ്നങ്ങളെക്കുറിച്ച് അറിയുന്ന ഒരാളെന്ന നിലയിൽ എനിക്കറിയാം അയ്യപ്പനും കോശിയും താങ്കൾ ആ​ഗ്രഹിച്ചതുപോലെയൊരു തുടക്കം മാത്രമായിരുന്നുവെന്ന്. താങ്കളുടെ മുഴുവൻ സിനിമയും ഈ ഘട്ടത്തിലെത്താനുള്ള ഒരു യാത്രയായിരുന്നു.

എനിക്കറിയാം, പറയാത്ത ഒരുപാട് കഥകൾ, നിറവേറാത്ത സ്വപ്നങ്ങൾ, രാത്രിയുടെ അന്ത്യയാമങ്ങളിൽ വാട്ട്സ്ആപ്പ് വോയിസിലൂടെ പങ്കുവച്ച ആഖ്യാനങ്ങൾ. ഇനി മുന്നോട്ടുള്ള വർഷങ്ങളിലേക്ക് വേണ്ടി നമ്മൾ വലിയ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. പക്ഷേ താങ്കൾ എന്നെ വിട്ടു പോയി…. സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടിനെക്കുറിച്ചും വരും വർഷങ്ങളിൽ താങ്കളുടെ സിനിമകൾ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി കണ്ടതിനെക്കുറിച്ചും മറ്റാരെങ്കിലുമായി പങ്കുവച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ നിങ്ങൾ എന്നിൽ ഉണ്ട്. അടുത്ത 25 വർഷത്തെ മലയാള സിനിമയും എന്റെ ശേഷിക്കുന്ന കരിയറും താങ്കൾ ഒപ്പം ഉണ്ടായിരുന്നുവെങ്കിൽ വളരെ വ്യത്യസ്തയിരുന്നേനേ എന്ന് എനിക്കറിയാം.

സിനിമയെ മറന്നേക്കൂ, എന്റെ ആ സ്വപ്നങ്ങളെല്ലാം താങ്കളെ ചുറ്റിപ്പറ്റിയാണ് വ്യാപാരം ചെയ്യുന്നത്. ആ ശബ്‌ദ കുറിപ്പുകളിലൊന്ന് വീണ്ടും ലഭിക്കാൻ. അടുത്ത ഫോൺ കോളിനായി. നമ്മൾ ഒരുപോലെയാണെന്ന് താങ്കൾ എന്നോട് എല്ലായ്പ്പോഴുംപറയാറുണ്ടായിരുന്നു. അതെ സച്ചി, നമ്മൾ ഒരു പോലെയായിരുന്നു. പക്ഷെ ഇപ്പോൾ താങ്കൾക്ക് എന്നെക്കാൾ വളരെ വ്യത്യസ്തത തോന്നുന്നു. കാരണം, ദുഖത്തിന്റെ വ്യാപ്തി അവസാനമായി എന്നെ ബാധിച്ചത് 23 വർഷം മുമ്പ് മറ്റൊരു ജൂണിൽ ആയിരുന്നു (പൃഥ്വിരാജിന്റെ പിതാവും നടനുമായ സുകുമാരൻ അന്തരിച്ചത് ജൂൺ മാസത്തിലാണ്). താങ്കളെ അറിയുക എന്നത് ഒരു വലിയ അം​ഗീകാരമായി തോന്നുന്നു. എന്റെ ഒരു ഭാഗം ഇന്ന് നിങ്ങളോടൊപ്പം പോയി. ഇപ്പോൾ മുതൽ നിങ്ങളെ ഓർക്കുന്നു….. എന്റെ നഷ്ടപ്പെട്ടുപോയ ആ ഭാ​ഗത്തേയും. നന്നായി വിശ്രമിക്കൂ സഹോദരാ, നന്നായി വിശ്രമിക്കൂ….

shortlink

Related Articles

Post Your Comments

Related Articles


Back to top button