Jobs & VacanciesLatest NewsNews

യുവ പ്രൊഫഷണൽ തസ്തികയിൽ ഒഴിവ്

ആലപ്പുഴ: സി.പി.സി.ആർ.ഐയുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കു ജില്ല കൃഷി വിജ്ഞാനകേന്ദ്രം നടപ്പാക്കുന്ന ഭാരതിയ കാർഷിക ഗവേഷണ കൗണ്‍സിൽ പദ്ധതിയിൽ യുവ പ്രൊഫഷണൽ രണ്ട് (വൈ.പി.പി.രണ്ട്) ന് വേണ്ടി ജൂണ്‍ 24ന് വാക്ക്- ഇൻ-ഇന്റർവ്യൂ നടത്തും. താൽക്കാലിക നിയമനം 2021 മാർച്ച് 31 വരെ. പ്രായപരിധി ജൂണ്‍ 24ന് 21-45.

അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബോട്ടണി/സുവോളജി എന്നിവയിൽ ബിരുദവും കാർഷികമേഖലയോട് ബന്ധപ്പെട്ട് ഫീൽഡ് പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം. കമ്പ്യൂട്ടർ ഉപയോഗത്തിലും ഇരുചക്രവാഹന ഡ്രൈവിങ്ങിലും ഉള്ള പരിചയം അഭികാമ്യം. മാസ ഫെല്ലോഷിപ്പ് 25,000 രൂപ.

Also read : പ്രൊജക്ട് മാനേജർ തസ്തികയിൽ നിയമനം : വാക്ക്-ഇൻ-ഇന്റർവ്യൂ

കൂടുതൽ വിവരങ്ങൾക്ക് www.kvkalappuzha.org www.cpcri.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കണം. താൽപര്യമുള്ളർ കൃഷ്ണപുരത്തെ സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂണ്‍ 24ന് രാവിലെ 9.30ന് ഹാജരാകണം. ഫോ: 0479 2959268,2449238.

shortlink

Related Articles

Post Your Comments

Related Articles


Back to top button