KeralaLatest NewsNews

നാല് കണ്ടയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ തുടരും

തൃശൂർ • കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിൽ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും നീട്ടി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവ് പുറപ്പെടുവിച്ചു.

വാടാനപ്പളളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകൾ, ചാവക്കാട് നഗരസഭ പ്രദേശങ്ങളും തൃശൂർ നഗരസഭയിലെ 24 മുതൽ 34 വരെയും 41-ാം ഡിവിഷനും കണ്ടയ്ൻമെന്റ് സോണായി തന്നെ തുടരും. കഴിഞ്ഞ 11, 12 തീയതികളിലാണ് ഈ പ്രദേശങ്ങളെ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

7 ദിവസത്തെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകളും ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പും അനുസരിച്ച് ഈ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button