KeralaLatest NewsNews

ഓണ്‍ലൈന്‍ പഠനത്തിനായി ടാറ്റ ക്ലാസ്എഡ്ജ് വിര്‍ച്വല്‍ ക്ലാസ്എഡ്ജ് അവതരിപ്പിച്ചു

കൊച്ചി: സ്കൂളുകളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടാറ്റ ക്ലാസ്എഡ്ജ് വിര്‍ച്വല്‍ ക്ലാസ്എഡ്ജ് അവതരിപ്പിച്ചു. കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇന്ത്യയിലെങ്ങും സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ പഠന പരിപാടികള്‍ മാത്രമേ സാധ്യമാകുന്നുള്ളൂ. എഡ്-ടെക് വ്യവസായ രംഗം വീടുകളില്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. വിര്‍ച്വല്‍ ക്ലാസ്എഡ്ജിലൂടെ ഏറ്റവും മികച്ച വിര്‍ച്വല്‍ അദ്ധ്യാപനവും പഠനവും ലഭ്യമാകും.

ഏതു സ്കൂളുകള്‍ക്കും ടാറ്റ ക്ലാസ് എഡ്ജ് ഉപയോഗിക്കാന്‍ സാധിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമിലൂടെ അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനും ക്ലാസുകള്‍ക്കുശേഷം പോലും ക്ലാസ്എഡ്ജ് ഡിജിറ്റല്‍ കണ്ടന്‍റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനും സാധിക്കും. വിര്‍ച്വല്‍ അദ്ധ്യാപനരംഗത്ത് അദ്ധ്യാപകരെ സജ്ജമാക്കുന്നതിനായി ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ പെഡഗോഗി പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി മാപ്ഡ് ക്ലാസ് എഡ്ജ് കണ്ടന്‍റ് ആണ് ലഭ്യമാക്കുന്നത്. സുരക്ഷിതമായ രീതിയില്‍ ഇവ അക്സസ് ചെയ്യാന്‍ സാധിക്കും. ഏതുസമയത്തും എവിടെനിന്നും ഇവ ലഭ്യമാക്കാം. വിര്‍ച്വല്‍ കണക്ടിനൊപ്പം ഡിജിറ്റല്‍ വൈറ്റ്ബോര്‍ഡ്, അറ്റന്‍ഡന്‍സ് രേഖപ്പെടുത്തല്‍, എന്‍ഗേജ്മെന്‍റ് ഇന്‍ഡിക്കേറ്റര്‍, സെഷന്‍ റിക്കോര്‍ഡിംഗ്, ഓണ്‍ലൈന്‍ അസസ്മെന്‍റ്, വ്യക്തിഗതമായ അനുഭവം എന്നിവയാണ് ടാറ്റ ക്ലാസ്എഡ്ജിന്‍റെ പ്രത്യേകതകള്‍.

മികച്ച ഡിജിറ്റല്‍ ടൂളുകളും ഉത്പന്നങ്ങളും സേവനവുമാണ് ടാറ്റ് ക്ലാസ് എഡ്ജ് നല്കുന്നതെന്ന് ടാറ്റ ക്ലാസ് എഡ്ജ് സിഇഒ മിലിന്ദ് ഷഹാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button