ന്യൂഡല്‍ഹി : എടിഎമ്മുകളില്‍നിന്ന് നിശ്ചിത സംഖ്യയ്ക്ക് മുകളില്‍ പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമിതി. 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്നാണ് ആര്‍ബിഐ ആവശ്യം. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാല്‍ ഇതിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിട്ടില്ല.
എടിഎം വഴി ഉയര്‍ന്ന തുക പിന്‍വലിക്കുന്നത് തടയാനാണ് ഈ നടപടി എന്നാണ് അറിയാന്‍ സാധിക്കുന്നത്. 5000 രൂപയ്ക്കു താഴെയുള്ള ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും എന്നാല്‍ അതിന് മുകളിലേക്ക് പിന്‍വലിക്കുമ്പോള്‍ ഫീസ് ഈടാക്കണമെന്നാണ് ആവശ്യം. 2019 ഒക്ടോബര്‍ 22നാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് വി.ജി.കണ്ണന്‍ അധ്യക്ഷനായ സമിതി ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Post Your Comments