ന്യൂഡൽഹി : ഇന്ത്യ- ചൈന സൈനിക ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും.
സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും.പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളും വിശദീകരിക്കും. ഇന്നലെ നടന്ന മേജർ ജനറൽ തലത്തിലെ ചർച്ചയിലും പ്രശ്നപരിഹാരമായില്ല. നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചർച്ച തുടരും.
Post Your Comments