ചെന്നൈ : തമിഴ്‌നാട്ടില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കോവിഡ് മരണം 666 ആയി ഉയര്‍ന്നു. രോഗ ബാധിതരുടെ എണ്ണം 54,449 ആയിരിക്കുകയാണ്.
23,509 പേരാണ് നിലവില്‍ തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. 30271 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. 1630 പേര്‍ ഇന്ന് മാത്രം രോഗമുക്തരായി. രോഗബാധിതരെ കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും ഇതിനെ തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
Post Your Comments