ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേ സൈബര്‍ യുദ്ധവുമായി ചൈന. ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കും സാമ്പത്തിക ശൃംഖലയ്ക്കും നേരെ ചൈന സൈബര്‍ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, ബാങ്കിങ് നെറ്റ്‌വര്‍ക്കുകള്‍, എടിഎമ്മുകള്‍ എന്നിവ ഭീഷണിയിലാണെന്നാണു മുന്നറിയിപ്പില്‍ പറയുന്നത്. നിലവില്‍ സംഭവിച്ചിട്ടുള്ള സൈബര്‍ ആക്രമണങ്ങളുടെ ഉറവിടം സെന്‍ട്രല്‍ ചൈനീസ് നഗരമായ ഷെംഗ്ഡുവാണ്.
സിച്ചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഈ നഗരത്തിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യൂണിറ്റ് 61398 സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ചൈനീസ് സൈന്യത്തിന്റെ പ്രൈമറി കവേര്‍ട്ട് സൈബര്‍ വാര്‍ഫെയര്‍ സെക്ഷന്‍ എന്നാണു സൂചന.ഡി.ഡി.ഒ.എസ്. (ഡിസ്‌ട്രിബ്യൂട്ടട് ഡിനയല്‍ ഓഫ് സര്‍വീസ്) രീതിയിലാണു ചൈനീസ് ആക്രമണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൃത്രിമമായി സൃഷ്‌ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സേര്‍വറില്‍/നെറ്റ്‌വര്‍ക്കില്‍ തള്ളിക്കയറ്റം സൃഷ്‌ടിച്ച് വൈബ്‌സൈറ്റുകള്‍ നിശ്‌ചലമാക്കുന്ന രീതിയാണു ഡി.ഡി.ഒ.എസ്.
സ്‌ഥിരം ഉപയോക്‌താക്കള്‍ക്കു വെബ്‌സൈറ്റുകളുടെ സേവനം ലഭിക്കുന്നത് തടയുകയാണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യം.ചൊവ്വ – ബുധന്‍ ദിവസങ്ങളിലാണു കൂടുതല്‍ ആക്രമണമുണ്ടായത്. എന്നാല്‍, വിജയം കാണാനായില്ല. ചൈനീസ് നഗരമായ ചെംഗ്‌ഡു കേന്ദ്രീകരിച്ചാണ് ആക്രമണമെന്നാണു റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെടുത്തിയതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. നിരവധി ഹാക്കര്‍ ഗ്രൂപ്പുകളുടെ കേന്ദ്രമാണ് ഷെംഗ്ഡു.
ഇതില്‍ നിരവധി സംഘങ്ങളെ ചൈനീസ് സര്‍ക്കാര്‍ ഓപ്പറേഷനുകള്‍ മറയ്ക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യക്കെതിരായ സൈബര്‍ ആക്രണം .സാധാരണ പാകിസ്ഥാനില്‍ നിന്നോ അമേരിക്കയിലെ ഹാക്കര്‍ സെന്ററുകളില്‍ നിന്നോ ആണ് ഉണ്ടാകാറുള്ളത. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ചൈനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഇന്ത്യ നേരിട്ടത്.
Post Your Comments