ന്യൂഡൽഹി : പട്ടിണിയായതോടെ ജോലി തേടി ഇറങ്ങിയതാണ് ചന്ദ് മുഹമ്മദ് എന്ന 12-ാം ക്ലാസുകാരന്‍. അമ്മയ്ക്ക് മരുന്നുവാങ്ങണം. അച്ഛനും അമ്മയും അഞ്ചുസഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ പോറ്റണം. ജോലിക്കായി നിരവധി വാതിലുകളാണ് ഇതിനോടകം തന്നെ ഈ 12-ാം ക്ലാസുകാരന്‍ മുട്ടിയത്. ജോലി കിട്ടാതെ വന്നതോടെ ആധാറും വോട്ടേഴ്‌സ് ഐഡികാര്‍ഡുമായി പലിശയ്ക്ക് പണം തേടി ഇറങ്ങി ചന്ദ് മുഹമ്മദ് എന്നാൽ പന്ത്രണ്ടാം ക്ലാസുകാരന് ആര് പണം നല്‍കാന്‍. ഒടുവിൽ ലോകത്തിലെ ഏറ്റവും റിസ്‌കുള്ളതും തന്റെ ജീവൻ മറന്നു കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ജോലി ഏറ്റെടുത്തിരിക്കുകാണ് ഈ പന്ത്രണ്ടാംക്ലാസുകാരന്‍.
ഡല്‍ഹി ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് ചന്ദ് ജോലി ചെയ്യുന്നത്. ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുമണിവരെയാണ് ജോലി സമയം. കോവിഡ് മൃതദേഹം ആംബുലന്‍സില്‍ എത്തിക്കുക, തുടര്‍ന്ന് ശ്മശാനത്തില്‍ എത്തിച്ച് സംസ്‌കാരചടങ്ങുകള്‍ക്കായി സഹായിക്കുക എന്നിവയാണ് ജോലി.മാസം 17,000 രൂപ പ്രതിഫലം ലഭിക്കും. നിത്യവും രണ്ടോ മൂന്നോ മൃതദേഹങ്ങളാണ് കൈകാര്യം ചെയ്യണ്ടതായി വരും.
‘വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിശപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. ജോലിക്കായുള്ള എന്റെ എല്ലാ ശ്രമങ്ങളും അവസാനിച്ചപ്പോഴാണ് ഈ ജോലി ഏറ്റെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഇത് അപകടം നിറഞ്ഞ ഒരു ജോലിയാണ്. എനിക്ക് വൈറസ് ബാധയുണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്. പക്ഷേ എനിക്ക് ജോലി കൂടിയേ മതിയാകൂ.’ ചന്ദ് പറയുന്നു.
‘ആദ്യ ശമ്പളം ലഭിക്കുന്നതോടെ പ്രശ്‌നങ്ങള്‍ ഒരുവിധം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വീട്ടില്‍ നിന്ന് ജോലിക്കായി ഇറങ്ങുന്നതിന് മുമ്പ് ഞാന്‍ നിസ്‌കരിക്കും. ദൈവത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ദൈവം എന്നെ കാത്തുരക്ഷിക്കും, വഴി കാണിച്ചുതരും.’ ഇത്രയേറെ അപകടരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കമ്പനി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നില്ലെന്ന് ചന്ദ് പറയുന്നു.
എന്റെ അമ്മ എന്നെ ഓര്‍ത്ത് ഒരുപാട് കരയുന്നുണ്ട്. പക്ഷേ അമ്മയെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. എന്നാല്‍ നിലവിലെ സാഹചര്യത്തെ മറികടക്കാന്‍ എനിക്ക് മുന്നില്‍ മറ്റുവഴികളൊന്നുമില്ല ചന്ദ് വ്യക്തമാക്കി. പഠിച്ച് മെഡിസിന് ചേരണമെന്നാണ് ചന്ദ് മുഹമ്മദിന്റെ ആഗ്രഹം.
Post Your Comments