മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ആറു പേർ കൂടി വെള്ളിയാഴ്ച്ച മരിച്ചു. 852 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 368 പേര് ഒമാൻ സ്വദേശികളും 484 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 125ഉം, രോഗം സ്ഥിരീകരിച്ചവർ 27670ഉം ആയി. 710പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 13,974ആയി ഉയർന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 3317 പേരിൽ പരിശോധന നടത്തിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
Also read : ഒരുമാസം മുന്‍പ് യു.എ.ഇ മരുഭൂമിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
യു.എ.ഇയില്‍ വെള്ളിയാഴ്ച 393 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.. രണ്ട് പേര് മരണപ്പെട്ടു, ഇതോടെ രാജ്യത്ത് ഇതുവരെ 44,145 കേസുകളാണ് സ്ഥിരീകരിച്ചത്, ആകെ മരണസംഖ്യ 300 ആയി. 755 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവർ 30,996ആയി ഉയർന്നു. നിലവില്‍ 12,458 പേരാണ് ചികിത്സയിലുള്ളതെന്നും രാജ്യത്ത് 38,000 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായിആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Post Your Comments