കൊച്ചി: ആദിത്യ ബിര്‍ള സണ്‍ലൈഫ് ലൈഫ് ഇന്‍ഷുറന്‍സ്, കുട്ടികളുടെ ജീവിതത്തിലെ നാഴികക്കല്ലുകളില്‍ സാമ്പത്തിക സുരക്ഷയും സംരക്ഷണവും നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ‘എബിഎസ്എല്‍ഐ ചൈല്‍ഡ്സ് ഫ്യൂച്ചര്‍ അഷ്വേഡ് പ്ലാന്‍’ പുറത്തിറക്കി.
റിട്ടേണ്‍ ഉറപ്പു നല്കുന്ന ഈ പദ്ധതി കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ സാധ്യമാക്കുന്നതിനുള്ള പണം ലഭ്യമാക്കുന്നു. ഇന്‍ഷ്വര്‍ ചെയ്ത ആള് മരണമടഞ്ഞാല്‍ പ്രീമിയം ഒഴിവാക്കി പോളിസി കവറേജ് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസ കാലത്ത് മൂന്ന്, ആറ്, ഒമ്പത് വര്‍ഷങ്ങളില്‍ പണം ലഭിക്കുന്ന വിധത്തില്‍ പോളിസി തെരഞ്ഞെടുക്കാം. അതേപോലെ മറ്റു പ്രധാന ഘട്ടങ്ങ ളില്‍ തുക പൂര്‍ണമായും ലഭിക്കും. കുട്ടുയുടെ സ്കൂള്‍, കോളജ് വിദ്യാഭ്യാസ കാലങ്ങളില്‍ ക്രമമായി തുക ലഭിക്കുന്ന ഓപ്ഷനും തെരഞ്ഞെടുക്കാം.
പതിനെട്ടു മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. കുറഞ്ഞ വാര്‍ഷിക പ്രീമിയം 30,000 രൂപയാണ്. പരമാവധി പ്രീമിയത്തിനു പരിധി വച്ചിട്ടില്ല.
വ്യക്തികളുടെ ആവശ്യത്തിനനുസരിച്ച് പോളിയില്‍ മാറ്റം വരുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. പ്രീമിയം അടയ്ക്കുന്ന കാലാവധി, ഡെത്ത് ബെനിഫിറ്റ്, റൈഡറുകള്‍ തുടങ്ങിയവ പോളിസി ഉടമയുടെ ആവശ്യത്തിനു തെരഞ്ഞെടുക്കാം. റിസ്ക് കവര്‍ സം അഷ്വേഡ് തുകയുടെ 200 ശതമാനമാക്കുവാനും സാധിക്കും.
Post Your Comments