KeralaLatest NewsNews

മനോരമ ചാനൽ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുത് – ശ്യാംരാജ്

തിരുവനന്തപുരം • ലഡാക്ക് ആക്രമണം സംബന്ധിച്ച മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ ”ഇന്ത്യ തലകുനിക്കുന്നോ ” എന്ന തലക്കെട്ട് കൊടുത്തതിനെതിരെ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്.

”ഇന്ത്യ തലകുനിക്കുന്നോ ” എന്നാണ് ഇന്നലെ കൗണ്ടർ പോയിന്റിൽ മനോരമ ചാനൽ തലക്കെട്ട് കൊടുത്തത്.ഭാരതത്തിന്റെ കയ്യിൽ അഞ്ച് സാധ്യതകളുണ്ട്, അതിൽ “ചൈനയ്ക്ക് തല കുനിയ്ക്കേണ്ടി വരും ” എന്ന് റിപ്പോർട്ട് ചെയ്തത് സീ ന്യൂസും. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോ,ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങൾ ചർച്ച ചെയ്യുമ്പോൾ, ഒരു മാധ്യമം ചെയ്യേണ്ട സാമാന്യ മര്യാദയുണ്ട്.ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയില്ലെങ്കിലും, അത് കെടുത്താതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആയുധങ്ങൾ കൊണ്ടുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞോ ? ഇന്ത്യയുടെ ഏതെങ്കിലും പ്രദേശം ചൈന പിടിച്ചെടുത്തോ? പിന്നെങ്ങനെ ആണ് ഇന്ത്യയ്ക്ക് തല കുനിയ്ക്കേണ്ടി വന്നതെന്നും അദ്ദേഹം ചോദിച്ചു.

ശ്യാംരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”ഇന്ത്യ തലകുനിക്കുന്നോ ” എന്നാണ് ഇന്നലെ കൗണ്ടർ പോയിന്റിൽ മനോരമ ചാനൽ തലക്കെട്ട് കൊടുത്തത്.ഭാരതത്തിന്റെ കയ്യിൽ അഞ്ച് സാധ്യതകളുണ്ട്, അതിൽ “ചൈനയ്ക്ക് തല കുനിയ്ക്കേണ്ടി വരും ” എന്ന് റിപ്പോർട്ട് ചെയ്തത് സീ ന്യൂസും.

രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോ,ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങൾ ചർച്ച ചെയ്യുമ്പോൾ, ഒരു മാധ്യമം ചെയ്യേണ്ട സാമാന്യ മര്യാദയുണ്ട്.ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയില്ലെങ്കിലും, അത് കെടുത്താതിരിക്കുക എന്നത്.പരമാവധി നല്ല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്..

ഇനി, ഈ തലക്കെട്ടുകളിലെ യാഥാർത്ഥ്യം പരിശോധിക്കാം.ഇന്ത്യയുടെ 20 സൈനികർ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. ചൈനയുടെ 43 പട്ടാളക്കാർ മരണപ്പെടുകയോ,സാരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന റിപ്പോർട്ടും ANI പുറത്തുവിട്ടിട്ടുണ്ട്.ഇതിലെങ്ങനെയാണ് ഇന്ത്യയ്ക്ക് തല കുനിയ്ക്കേണ്ടി വരുന്നത്?

ആയുധങ്ങൾ കൊണ്ടുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞോ ? ഇന്ത്യയുടെ ഏതെങ്കിലും പ്രദേശം ചൈന പിടിച്ചെടുത്തോ? പിന്നെങ്ങനെ ആണ് ഇന്ത്യയ്ക്ക് തല കുനിയ്ക്കേണ്ടി വന്നത് ?
43 മരണം ചൈന ഔദ്യോഗികമായി അംഗീകരിച്ചില്ലെന്ന വാദം നിങ്ങൾക്ക് നിരത്താം..
ഇത്തരം മൂന്നാംകിട വാർത്തകളിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്താമെന്നൊന്നും, ആരും പ്രതീക്ഷിക്കേണ്ട. ഇതിലും പ്രതികൂല സാഹചര്യങ്ങളിൽ ഇന്ത്യൻ ജനത യുദ്ധങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇനി വന്നാലും അങ്ങനെ തന്നെ. നെഞ്ചു വിരിച്ച്, തലയുയർത്തി ഉറക്കെ വിളിച്ചു പറയും ഭാരത് മാതാ കീ ജയ് എന്ന്…

https://www.facebook.com/photo.php?fbid=3074595705959474&set=a.420334891385582&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button