ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ സ്കൂളുകള്‍ തുറക്കാന്‍ ഒരുങ്ങി ബ്രിട്ടൺ. സ്കൂള്‍ തുറക്കല്‍ ഇനി അധികം നീളില്ലെന്നാണ് വിവരം . ഇത് കണക്കിലെടുത്ത് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് രാജ്യത്തെ ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
1,500 ലേറെ വരുന്ന ശിശുരോഗ വിദഗ്ധരാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചത് . നിരവധി ദിവസങ്ങള്‍ അധ്യയനം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വീണ്ടും ക്ലാസുകളിലേക്ക് എത്തണമെങ്കില്‍ ശാരീരിക ക്ഷമതയ്ക്ക് ഒപ്പം മാനസിക ക്ഷമതയും വേണമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
ALSO READ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ ഉദ്ധവ് സർക്കാർ
ഇതിന് ആവശ്യമായ തരത്തിലാകണം സ്കൂളുകളിലെ പഠനം ക്രമീകരിക്കേണ്ടത് എന്നും ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു . കത്തിനോട് ഗവണ്മെന്റ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.
Post Your Comments