കോട്ടയം: ഇടുക്കിയില്‍ തൂങ്ങി മരിച്ച 17 കാരിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഏറെ നിര്‍ണായക വിവരങ്ങള്‍. ചാറ്റില്‍ കണ്ട യുവാക്കളെ പൊലീസ് സ്റ്റേനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് 17 കാരിയുടെ മരണത്തിനിനും 21 കാരിയുടെ ആത്മഹത്യാശ്രമത്തിനു കാരണങ്ങള്‍ ചുരുളഴിഞ്ഞത്. തൊടുപുഴ, ഉപ്പുതറ, മാങ്കുളം സ്വദേശികളെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ ചാറ്റ് ചെയ്തതിന്റെ രേഖകള്‍ മൊബൈല്‍ഫോണില്‍ ഇവര്‍ പൊലീസിന് കാട്ടിക്കൊടുത്തു. ”ഞങ്ങള്‍ വീട്ടില്‍നിന്ന് ഇറങ്ങി. കൂട്ടിക്കൊണ്ടുപോവാന്‍ ഉടന്‍ വരണ”മെന്നാണ് 17കാരി യുവാക്കള്‍ക്ക് സന്ദേശം അയച്ചത്. എന്നാല്‍ യുവാക്കള്‍ ആരും ഇതിന് പ്രതികരണം നല്കിയില്ല.
ഒരാളാവട്ടെ, എന്ത് അവിവേകമാണ് കാട്ടുന്നതെന്ന് ചോദിച്ചിരുന്നു. തുടരെതുടരെ സന്ദേശങ്ങള്‍ വന്നതോടെ ശല്യം സഹിക്കവയ്യാതെ രണ്ട് യുവാക്കള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് അടിമാലി അശുപത്രിയില്‍ എത്തിയപ്പോഴാണ് യുവാക്കളുമായി 17കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ വിളിയായി. ചാറ്റിംഗായി. ഈ ബന്ധം പ്രേമമാണെന്നായിരുന്നു കരുതിയത്.
ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ മാതാവ് കടയില്‍ ചെന്നപ്പോള്‍, മകളുടെ ഫോണ്‍വിളിയെക്കുറിച്ച് ആരോ സംസാരിച്ചു. വീട്ടിലെത്തിയ മാതാവ് പെണ്‍കുട്ടിയെ ശകാരിച്ചു. ഇതാണ് ഒളിച്ചോട്ടത്തിന് ഇടയാക്കിയത്. ഒപ്പം 21കാരിയായ യുവതിയെയും കൂടെ കൂട്ടുകയായിരുന്നു. യുവാക്കള്‍ എത്താതായതോടെ ഇവര്‍ വിഷമിച്ചു. തുടര്‍ന്ന് വീടിനു സമീപമുള്ള വലിയ ഒരു മരത്തിന്റെ പൊത്തില്‍ ഇവര്‍ രാത്രിയില്‍ കഴിച്ചുകൂട്ടുകയായിരുന്നു.
പാതിരാത്രി ആയപ്പോള്‍ ഭയപ്പെട്ട ഇരുവരും ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇരുവരെയും അനുനയിപ്പിച്ച് രാവിലെ പ്രസിഡന്റ് തന്നെ വീടുകളിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ ഇരുവരെയും മാതാപിതാക്കള്‍ ശാസിച്ചു. ഇവരെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. ഇത് പിന്‍വലിക്കാന്‍ മാതാവ് സ്റ്റേഷനിലേക്ക് പോയപ്പോഴാണ് 17കാരി തൂങ്ങിയത്. 21കാരിയാവട്ടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 11നാണ് ഇരുവരും വീടുകളില്‍നിന്നും ഇറങ്ങിപ്പോയത്.
Post Your Comments