സൂറത്ത് : ഇന്ത്യ- ചൈന അതിർത്തി സംഘർഷം രൂക്ഷമായിരിക്കെ രാജ്യത്താകമാനം ചൈനീസ് വിരുദ്ധ പ്രക്ഷോഭത്തിന് ചൂടുപിടിക്കുന്നു. ഗുജറാത്തിലെ വരാച്ഛയിലെ പഞ്ച് രത്ന ബിൽഡിംഗിലെ താമസക്കാർ ചൈനീസ് ടെലിവിഷൻ സെറ്റുകൾ കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രതിഷേധിച്ചത്.
ചൈനക്കും ചൈനീസ് സൈനികർക്കുമെതിരെയായിരുന്നു മുദ്രാവാക്യം. ആളുകൾ കൂട്ടം കൂടി ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചൈനീസ് മൊബൈലുകളടക്കം ബഹിഷ്കരിക്കാനാണ് ആഹ്വാനം ചെയ്തത്. ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ശക്തമായ പ്രതിഷേധം വരുംദിവസങ്ങളിലും അലയടിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ജമ്മുവിലും ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.
Post Your Comments