Latest NewsKeralaNews

ഇന്ന് മരിച്ച 28 കാരനായ എക്‌‌സൈസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചതും എവിടെ നിന്നെന്ന് അറിയില്ല; പലരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇന്ന് മരിച്ച 28 കാരനായ എക്‌‌സൈസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചതും എവിടെ നിന്നെന്ന് അറിയില്ല. സംസ്ഥാനത്ത് കൊറോണ രോഗം സ്ഥിരീകരിച്ച പലരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞിരിക്കുകയാണ് ആരോഗ്യവകുപ്പ്.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശന്റെയും നാലാഞ്ചിറ സ്വദേശിയായ വൈദികന്റെയും രോഗ ഉറവിടം കണ്ടെത്താനായില്ല. അതേസമയം കാട്ടാക്കടയില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുമായി ഇടപഴകിയവരുടെ സ്രവ സാംപിളുകള്‍ ഇന്ന് പരിശോധിക്കും.

തിരുവനന്തപുരത്ത് മരിച്ച മൂന്ന് കൊറോണ രോഗികളുടെയും ഉറവിടം കണ്ടെത്താന്‍ ഇതുവരെ ആരോഗ്യവകുപ്പിനായിട്ടില്ല. പോത്തന്‍കോട് സ്വദേശിയായ അബ്ദുല്‍ അസീസ് ,വൈദികന്‍ കെ ജി വര്‍ഗീസ് ,വഞ്ചിയൂര്‍ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാനത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടത്. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും രോഗം എവിടെ നിന്നും പകര്‍ന്നു എന്ന് കണ്ടെത്താനാകാതെ ആശങ്കയിലാണ് തലസ്ഥാനജില്ല.

കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച വഞ്ചിയൂര്‍ സ്വദേശിയുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാട്ടാക്കട സ്വദേശിയായ ആശാവര്‍ക്കര്‍ക്ക് കൊറോണ വൈറസ് പിടിപെട്ടത് എവിടെ നിന്നാണെന്നറിയില്ല. ഇവരുമായി സമ്പര്‍ക്കം നടത്തിയ 600 ഓളം പേരുടെ ശ്രവ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും.ഇവരുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ജില്ലാഭരണകൂടം പുറത്ത് വിട്ടിരുന്നു. ഇവര്‍ സഞ്ചരിച്ച തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിളളി, കാവിന്‍പുറം, കൊല്ലോട് എന്നീ ആറ് വാര്‍ഡുകളാണ് കാട്ടാക്കട പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്ര്‍റ് സോണുകളായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചത്.

ALSO READ: കോവിഡിനിടെ ഡെങ്കിപ്പനിയും പടരുന്നു; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 6 പേർ

ഈ പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. അതേസമയം കൊറോണ രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ബസ് ഡിപ്പോയിലെ ഡ്രൈവര്‍ക്ക് രോഗം വ്യാപിച്ചത് എവിടെനിന്നെന്ന് കണ്ടെത്താന്‍ ഇതുവരെ ആരോഗ്യവകുപ്പിനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button