Latest NewsNewsInternational

ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യ ആധിപത്യം നേടുന്നു : യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അംഗത്വം ഉറപ്പിച്ചു : തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു

ന്യൂയോര്‍ക്ക് : ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യ ആധിപത്യം നേടുന്നു , യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അംഗത്വം ഉറപ്പിച്ചു , ബുധനാഴ്ച നടക്കുന്ന സെക്യൂരിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ വിജയിക്കുമെന്നാണ് പ്രതീക്ഷ.
15 അംഗങ്ങളുള്ള രക്ഷാ സമിതിയില്‍ അംഗമാകാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 2020-22 വര്‍ഷക്കാലത്തെ ഏഷ്യ-പസഫിക് വിഭാഗത്തിലെ താത്കാലിക സീറ്റിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥിയായാണ് ഇന്ത്യ മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയുടെ വിജയം സുനിശ്ചിതമാണ്.

193 അംഗ യുഎന്‍ ജനറല്‍ അസംബ്ലി നിയമസഭയുടെ 75-ാം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരമായ അംഗത്വം ഇല്ലാത്ത പത്ത് അംഗങ്ങള്‍ക്കും, സാമ്പത്തിക സാമൂഹിക സമിതി അംഗങ്ങള്‍ക്കും യുഎന്‍ ആസ്ഥാനത്ത് പ്രത്യേക വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ 55 അംഗ ഏഷ്യ-പസഫിക് ഗ്രൂപ്പ് ന്യൂഡല്‍ഹിയുടെ സ്ഥാനാര്‍ത്ഥിത്വം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.

താത്കാലികമായ 10 സീറ്റുകളെ അഞ്ച് ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്; ഒന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്; രണ്ട് ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ സംസ്ഥാനങ്ങള്‍ക്ക്; രണ്ട് പടിഞ്ഞാറന്‍ യൂറോപ്യന്‍, മറ്റ് സംസ്ഥാനങ്ങള്‍ എന്നിങ്ങനെ പ്രാദേശികാടിസ്ഥാത്തില്‍ വിഭജിച്ചിട്ടുണ്ട്. കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് സ്ഥാനാര്‍ത്ഥി രാജ്യങ്ങള്‍ക്ക് അംഗരാജ്യങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബാലറ്റുകള്‍ ആവശ്യമാണ്.

മുമ്പ് 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992, ഏറ്റവും സമീപകാലത്ത് 2011-2012 വര്‍ഷങ്ങളില്‍ ഇന്ത്യ യുഎന്‍ കൗണ്‍സിലില്‍ സ്ഥിരമല്ലാത്ത അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button