തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 53പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19പേർക്കും(മഹാരാഷ്ട്ര 8, ഡല്‍ഹി 5, തമിഴ്നാട് 4, ആന്ധ്ര 1, ഗുജറാത്ത് 1 ), സമ്പർക്കത്തിലൂടെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂര്‍ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 4, കാസര്‍കോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 5877 സാമ്ബിളുകളാണ് പരിശോധിച്ചത്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 53പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19പേർക്കും(മഹാരാഷ്ട്ര 8, ഡല്‍ഹി 5, തമിഴ്നാട് 4, ആന്ധ്ര 1, ഗുജറാത്ത് 1 ), സമ്പർക്കത്തിലൂടെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂര്‍ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂര്‍ 4, കാസര്‍കോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 5877 സാമ്ബിളുകളാണ് ഇന്ന് പരിശോധിച്ചത്.
90പേർക്ക് രോഗമുക്തി, തിരുവനന്തപുരത്ത് പത്ത് പേര്‍ക്കും, കൊല്ലത്ത് നാല് പേര്‍ക്കും പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും ആലപ്പുഴയില്‍ 16 പേര്‍ക്കും കോട്ടയം മൂന്ന് പേര്‍ക്കും എറണാകുളത്ത് രണ്ട് പേര്‍ക്കും പാലക്കാട് 24 പേര്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതുവരെ 20പേർ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു. വിദേശരാജ്യങ്ങളില്‍ 277 മലയാളികളും മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
203 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 1531 പേർ ചികിത്സയിലുണ്ട്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആണ്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1989 പേർ ആശുപത്രികളിലാണ്. ഇതുവരെ 1,22,466 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്
Post Your Comments