അബുദാബി: അബുദാബിയില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഓരോ കേന്ദ്രത്തിലെയും സന്ദര്‍ശകശേഷിയുടെ 40 ശതമാനം മാത്രമേ അനുവദിക്കാവൂ എന്നാണ് നിർദേശം. ജീവനക്കാര്‍ സംഘമായി ജോലിചെയ്യാന്‍ പാടില്ല. വലിയ കൂട്ടം ആളുകളെ പ്രവേശിപ്പിക്കരുത്. സാമൂഹികാകലം ഉറപ്പാക്കുന്നതിനുള്ള അടയാളപ്പെടുത്തലുകള്‍ നിലത്തുണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു.
Read also: കോവിഡ് നിയന്ത്രണം ; ദുബായില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍
കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. ആളുകള്‍ തമ്മില്‍ ബന്ധപ്പെടാനിടയുള്ള ഭാഗങ്ങളെല്ലാം ഗ്ലാസ് ഭിത്തികൊണ്ട് വേര്‍തിരിക്കണം. കേന്ദ്രങ്ങളിലെ എല്ലാ ടച്ച് സ്‌ക്രീനുകളും ഒഴിവാക്കണം.തെര്‍മല്‍ ക്യാമറകളും അണുനശീകരണ സംവിധാനങ്ങളും പ്രവേശന കവാടത്തില്‍ സജ്ജമാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
Post Your Comments