Latest NewsKeralaIndia

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ അങ്ങോളമിങ്ങോളം ചൈനീസ് പതാക കത്തിച്ച് ബിജെപി യുവമോർച്ച പ്രതിഷേധം

തൃശൂര്‍ : ലഡാക്കില്‍ അതിക്രമിച്ച്‌ കയറി ഇന്ത്യന്‍ സൈനികരെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ ചൈനീസ് സൈനികരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ചൈനയുടെ ദേശീയ പതാക കളക്ടറേറ്റിന് മുന്‍പില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി കത്തിച്ചു. യുവമോര്‍ച്ച, മഹിളാമോര്‍ച്ച, പൂര്‍വ്വസൈനിക പരിഷത്ത്, വിഎച്ച്‌പി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സെക്രട്ടറിയേറ്റില്‍ യുവമോര്‍ച്ചാ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദ്യം പ്രതിഷേധം നടന്നത്.

ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ കൊലവും ചൈനീസ് ദേശീയ പതാകയുമായാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ സമരഗേറ്റിന് മുന്നില്‍ എത്തിയത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആര്‍. അനുരാജ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടിയില്‍ ജില്ലാദ്ധ്യക്ഷന്‍ അഡ്വ: കെ.കെ അനീഷ് കുമാര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എസ്. ഉല്ലാസ് ബാബു , സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, എസ്.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, മേഖലാ ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്, ജില്ലാ ഉപാദ്ധ്യക്ഷന്മാരായ ജസ്റ്റിന്‍ ജേക്കബ്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി..

ഇന്ത്യാ -ചൈനാ യുദ്ധം ഉണ്ടായാൽ മേൽക്കൈ ഇന്ത്യക്കായിരിക്കുമെന്ന് പഠന റിപ്പോർട്ട്

അതെസമയം ചൈനീസ് നടപടിയില്‍ മഹിളാമോര്‍ച്ച ചൈനീസ് പതാക കത്തിച്ച്‌ പ്രതിഷേധിച്ചു. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ കോലവുമായാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. നെഹറുവിന്റെയും കോണ്‍ഗ്രസിന്റെയും പിടിപ്പുകേടുകൊണ്ടാണ് 380000 ചതുരശ്ര കിലോമീറ്റര്‍ ചൈനയുടെ അധീനതയില്‍ ഇരിക്കുന്നതെന്ന് വി.ടി. രമ വ്യക്തമാക്കി. ഭാരതത്തെ ആക്രമിക്കാന്‍ വെമ്പല്‍കൊള്ളുന്ന വേളിയാണ് ചൈനയുടെ ദേശീയ ചിഹ്നം.

ചർച്ചയ്‌ക്കൊപ്പം പടയൊരുക്കവും, ചൈന, പാക്കിസ്ഥാൻ അതിര്‍ത്തികളിൽ ഇന്ത്യയുടെ കൂടുതല്‍ സൈനിക സന്നാഹം

പൂജ്യം ഡിഗ്രിയേക്കാള്‍ തണുപ്പുള്ള താഴ്‌വാരയില്‍ രാത്രിയുടെ മറവുലാണ് ചൈന ആക്രമണം അഴിച്ചുവിട്ടതെന്നും അവര്‍ പറഞ്ഞു. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാഗേന്ദു, ജില്ലാ ജനറല്‍ സെക്രട്ടറി ജയ രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സന്ധ്യ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചുബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റീന ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, ഷീബ ഉണ്ണികുളം, സുഗീഷ് കുട്ടാലിട എന്നിവര്‍ പ്രസംഗിച്ചു. പ്രിയ നിര്‍മ്മല്ലൂര്‍, വര്‍ഷ, തങ്ക എന്നിവര്‍ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button