ന്യൂഡല്‍ഹി: നിരായുധരായ സൈനികരെ ചൈനാ അതിര്‍ത്തിയിലേക്ക് അയച്ചതെന്തിനെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിനുള്ള ചുട്ട മറുപടി നല്‍കി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. അതിര്‍ത്തിയില്‍ സുരക്ഷാ ചുമതലയുളള സൈനികര്‍ എപ്പോഴും സായുധരായിരിക്കുമെന്നും എന്നാല്‍ മുഖാമുഖം ഇരുപക്ഷത്തുമുളള സൈനികരും വരുമ്പോള്‍ വെടിയുതിര്‍ക്കുന്ന പതിവില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. നിരായുധരായ സൈനികരെ ചൈനാ അതിര്‍ത്തിയിലേക്ക് അയച്ചതെന്തിനെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിനുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
1996ലും 2005ലും ഇരുരാജ്യങ്ങളുമുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് തമ്മില്‍ വെടിയുതിര്‍ക്കാത്തത്. ‘ഗാല്‍വനില്‍ 15ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരും ഇങ്ങനെ തന്നെയായിരുന്നു.’ രാഹുല്‍ ഗാന്ധിക്ക് മറുപടിയായി കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
തിങ്കളാഴ്ച രാത്രി 7മണിയോടെയാണ് ഗാല്‍വന്‍ വാലിയില്‍ കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്‍പതോളം സൈനികര്‍ എത്തി. തുടര്‍ന്ന് ഏഴ് മണിക്കൂറോളം നീണ്ട പോരാട്ടമാണ് നടന്നത്. പോരാട്ടത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുവിഭാഗം സൈനികരും പരസ്പരം മര്‍ദ്ദിക്കുകയും കല്ലുപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇരുമ്പ് വടികളും ആണി തറച്ച ദണ്ഡും ഉപയോഗിച്ച് ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈനികരെ അതിക്രൂരമായാണ് ആക്രമിച്ചത്. സംഘര്‍ഷ തീവ്രത കുറയ്ക്കാനായി തുടര്‍ന്ന് ചൈനീസ് സൈനികരെ സ്ഥലത്ത് നിന്നും പിന്‍വലിക്കുകയായിരുന്നു.
Post Your Comments