Latest NewsKeralaNews

വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടന്നു: കെഎസ്ആര്‍ടിസി ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിൽ

തൃശൂര്‍: വിദേശത്ത് നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലിരിക്കാതെ കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തയാളെ പിടികൂടി ആശുപത്രിയിലാക്കി. ഇയാളോടൊപ്പം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍, കണ്ടക്ടര്‍, ബസിലുണ്ടായിരുന്ന യാത്രക്കാര്‍ അടക്കമുളള്ള പത്ത് പേരെ നിരീക്ഷണത്തിലാക്കി. കാസർകോട് സ്വദേശിയായ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ ഞായറാഴ്ചയാണ് ഷാര്‍ജയില്‍ നിന്ന് ഇയാൾ സുഹൃത്തുമൊപ്പം എത്തിയത്.

Read also: ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ദുബായ്

ഇരുവരും വീട്ടിലേക്ക് മടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം ആലുവയിലുള്ള സുഹൃത്തിനെ കാണുന്നതിനായി കാസര്‍കോട് നിന്ന് പുറപ്പെട്ടു. വിവിധ ബസുകളില്‍ കയറിയ ഇയാള്‍ അവസാനം കുറ്റിപ്പുറത്ത് നിന്ന് തൃശൂര്‍ ബസില്‍ കയറുകയായിരുന്നു. യാത്രക്കിടെ പേരാമംഗലത്ത് വച്ച്‌ ഇയാള്‍ക്ക് തലക്കറക്കം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടക്കുകയാണെന്ന് മനസിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button