കാസര്‍കോട്: ഈ കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരെന്ന പോലെ എടുത്തു പറയേണ്ട ഒന്നു തന്നെയാണ് 108 ആംബുലന്‍സിലെ ജീവനക്കാരുടെ പ്രവര്‍ത്തനവും. ഊണും ഉറക്കവുമില്ലാതെ ഏതു നേരവും കോവിഡ് ബാധിതരെ എടുക്കാനായി മുന്നിലുള്ള 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുകയാണ്. കാസര്‍കോട് ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആംബുലന്‍സ് ജീവനക്കാരുടെ സമരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.
നിരന്തരം ശമ്പളം വൈകുന്നതിലും ഒരു മാസത്തെ ശമ്പളം മുടങ്ങിയതിലും പ്രതിഷേധിച്ചാണ് ഇവര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ എടുക്കില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ജില്ലയില്‍ 14 ആംബുലന്‍സുകളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. പല തവണ ചര്‍ച്ച നടത്തിയിട്ടും ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആര്‍ഐ കമ്പനി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയത്.
Post Your Comments