Latest NewsNewsIndia

നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കാം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3, 52,815 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10, 667 പേർക്കാണ് രോഗം ബാധിച്ചത്

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും. പതിനേഴ് സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക.

ഇന്നലെ ചർച്ചയിൽ പങ്കെടുത്ത മുഖ്യമന്ത്രിമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി മാർ നിലപാട് വ്യക്തമാക്കിയതിന് ശേഷം പ്രധാനമന്ത്രി ചർച്ച ഉപസംഹരിച്ച് മറുപടി പറയും.

ALSO READ: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രെ മ​ര്‍ദി​ച്ച കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3, 52,815 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10, 667 പേർക്കാണ് രോഗം ബാധിച്ചത്. 380 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ ആകെ മരണം 11,882 ആയി. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. 180013 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവില്‍, 153178 പേരാണ് രാജ്യത്ത് ചികിത്സയില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button