Latest NewsKeralaNews

മന്ത്രി എം എം മണി ആശുപത്രി വിട്ടു

തിരുവനന്തപുരം : തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം എം മണി ആശുപത്രി വിട്ടു. മന്ത്രിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായ സാഹചര്യത്തിൽ ബുധനാഴ്ച ചേർന്ന മെഡിക്കൽ ബോർഡ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സ്കാനിംഗ്‌ പരിശോധനയിൽ പുതിയ രക്തസ്രാവ ലക്ഷണങ്ങളില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും കണ്ടെത്തിയിരുന്നു.

മെഡിക്കൽ കോളേജ് ഇ എൻ ടി വിഭാഗത്തിൽ മന്ത്രി ചെക്കപ്പിനായെത്തിയപ്പോഴാണ് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച അഡ്മിറ്റ് ചെയ്തു. ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും . തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button