Latest NewsIndia

ഇന്ത്യയുടെ പരമാധികാരവും ദേശത്തിന്റെ അഖണ്ഡതയും പ്രതിജ്ഞാബദ്ധതയോടെ കാത്തുസൂക്ഷിക്കുമെന്നു ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യൻ കരസേന

അവര്‍ക്ക് പൂജ്യം ഡിഗ്രിക്ക് താഴേയുള്ള തണുപ്പില്‍ കഴിച്ചുകൂട്ടേണ്ടി വരികയും അങ്ങനെ അവര്‍ മരണപ്പെടുകയും ചെയ്തു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരവും ദേശത്തിന്റെ അഖണ്ഡതയും പ്രതിജ്ഞാബദ്ധതയോടെ കാത്തുസൂക്ഷിക്കുമെന്ന് പ്രസ്താവന പുറത്തിറക്കി ഇന്ത്യന്‍ കരസേന. ഇന്ത്യന്‍, ചൈനീസ് സേനകള്‍ ഗാല്‍വാന്‍ താഴ്വരയില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടെന്നും സേന വിശദമാക്കി. ഇന്നലെ രാത്രിയില്‍ ഉണ്ടായ ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 17 സൈനികര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. അവര്‍ക്ക് പൂജ്യം ഡിഗ്രിക്ക് താഴേയുള്ള തണുപ്പില്‍ കഴിച്ചുകൂട്ടേണ്ടി വരികയും അങ്ങനെ അവര്‍ മരണപ്പെടുകയും ചെയ്തു.

കരസേന പറയുന്നു.ഇങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ മരണസംഖ്യ 20ലേക്ക് ഉയര്‍ന്നതെന്നും കരസേനാ വൃത്തങ്ങള്‍ പറയുന്നു. സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികരെ ഇന്ത്യന്‍ സേനയും വധിച്ചിട്ടുണ്ട്.തങ്ങളുടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഹെലികോപ്റ്റര്‍ ഗാല്‍വാനിലെ നിയന്ത്രണരേഖയില്‍(ലൈന്‍ ഒഫ് ആക്ച്വല്‍ കണ്‍ട്രോള്‍) എത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

ഇന്നലെ രാത്രിയാണ് ഇന്ത്യാ-ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ വച്ച്‌ സംഘര്‍ഷം സേനകള്‍ തമ്മില്‍ കടുത്ത സംഘര്‍ഷം ഉടലെടുത്തത്.സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button