കണ്ണൂർ: കണ്ണൂരിൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാതെ അധികൃതർ.ജില്ലയിൽ എക്സൈസ് ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മട്ടന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു. എന്നാൽ, ഈ ഉദ്യോഗസ്ഥന് എവിടെ നിന്നാണ് രോഗം ബാധിച്ചത്, എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. അതേസമയം കണ്ണൂര്‍ കെഎസ്‌അര്‍ടിസി ഡിപ്പോയിലെ കൂടുതല്‍ ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കെഎസ്‌അര്‍ടിസി ഡ്രൈവര്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സേവനമേഖലയിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്‌ഉ കണ്ണൂരില്‍ ആശങ്ക യര്‍ത്തുന്നു.
രോഗം ബാധിക്കാനുള്ള സാധ്യത കൂടിയവര്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതോടെ മട്ടന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അണുവിമുക്തമാക്കിയ ശേഷമായിരിക്കും പ്രവര്‍ത്തനം പുനരാരംഭിക്കുക. രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു.
തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും എത്തിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം കണ്ണൂര്‍ കെഎസ്‌അര്‍ടിസി ഡിപ്പോയിലെ മുപ്പത് ഉദ്യോഗസ്ഥര്‍ കൂടി ക്വാറന്റീനില്‍ പ്രവേശിച്ചു.
ALSO READ: പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ച ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നാല്‍പത് ജീവനക്കാര്‍ ക്വാറന്റീനില്‍ പോയിരുന്നു. ഉദ്യോഗസ്ഥരുടെ കുറവ് ബസ് സര്‍വീസുകളെ കാര്യമായി ബാധിക്കും. ഡിപ്പോയുടെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്ക്കേണ്ടി വരുമോയെന്നും ആശങ്കയുണ്ട്. ഒരിടവേളയ്ക്കുശേഷം കണ്ണൂരില്‍ ഉറവിടമറിയാത്ത രോഗികള്‍ ഉണ്ടാകുന്നതിലെ ആശങ്കയിലാണ് ആരോഗ്യവകുപ്പും, ജില്ലഭരണകൂടവും.
Post Your Comments