തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം. രാജ്യാന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയേക്കില്ല എന്ന് ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. രോഗനിരക്ക് പിടിച്ച് നിർത്താനാണ് ഇത്തരത്തിലൊരു തീരുമാനം.
യാത്രക്കാർ കോവിഡ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വേണമെന്നു സ്വകാര്യ വിമാന കമ്പനികളാണു സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. വിമാനത്തിൽ രോഗികൾ വരുന്നില്ലെന്ന് ഉറപ്പായാൽ ജീവനക്കാരുടെ ക്വാറന്റീൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കാനാകുമെന്നായിരുന്നു വിമാനക്കമ്പനികൾ വ്യക്തമാക്കിയത്.
Post Your Comments