Latest NewsNewsGulfOman

ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 25000കടന്നു : രണ്ടു മരണം

മസ്കറ്റ് : ഒമാനിൽ 2797 പേരിൽ നടത്തിയ പരിശോധനയിൽ 810 പേർക്ക്​ കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 342 പേർ പ്രവാസികളും 468 പേർ സ്വദേശികളുമാണ്​. രണ്ടു പേർ കൂടി മരണപെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 26079ഉം, മരണസംഖ്യ 116ഉം ആയി. 706പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 11797 ആയി ഉയർന്നു.

Also read : കുവൈത്തില്‍ 3 മരണം, 575 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

14166 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 362 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ 102 പേരാണുള്ളത്. പുതിയ രോഗികളിൽ 495 പേർ മസ്‌ക്കറ്റിൽ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 18860 ആയി. 8429 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button