Latest NewsSaudi ArabiaNewsGulf

സൗദിയിൽ ആശങ്ക ഒഴിയുന്നില്ല, കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും, മരണസംഖ്യയും ഉയരുന്നു

റിയാദ് : സൗദിയിൽ ആശങ്ക ഒഴിയുന്നില്ല, കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും, മരണസംഖ്യയും ഉയരുന്നു . 39 പേർ ബുധനാഴ്ച്ച മരിച്ചു. ജിദ്ദ, റിയാദ്, മക്ക, ദമ്മാം, മദീന, നജ്റാൻ, അറാർ, നാരിയ, ഹുറൈംല, അൽഖുവയ്യ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 4919 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1091ഉം, രോഗം സ്ഥിരീകരിച്ചവർ 141234ഉം ആയി. 2122 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 91662 ആയി ഉയർന്നു. നിലവിൽ വിവിധ ആശുപത്രികളിലായി വിവിധ ആശുപത്രികളിലായി 48481പേരാണ് ചികിത്സയിലുള്ളത്. അതിൽ 1859 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ബുധനാഴ്ച മരിച്ചു. 67, 87 വയസുള്ളവരാണ് മരണമടഞ്ഞത്. 4,302 പേരില്‍ നടത്തിയ പരിശോധനയിൽ 1,097 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83174ഉംആയി. 1097 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരുടെ എണ്ണം 62,172 ആയി ഉയര്‍ന്നു. നിലവില്‍ 20,920 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 240പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 3,048,01 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരായത്.

Also read : കോവിഡ്-19 ; ഡൽഹി ആരോഗ്യമന്ത്രിയുടെ സമ്പർക്കപ്പട്ടികയിൽ അരവിന്ദ് കേജ്‌രിവാളും അമിത് ഷായും

ഒമാനിൽ 2797 പേരിൽ നടത്തിയ പരിശോധനയിൽ 810 പേർക്ക്​ കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 342 പേർ പ്രവാസികളും 468 പേർ സ്വദേശികളുമാണ്​. രണ്ടു പേർ കൂടി മരണപെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 26079ഉം, മരണസംഖ്യ 116ഉം ആയി. 706പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 11797 ആയി ഉയർന്നു. 14166 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 362 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ 102 പേരാണുള്ളത്. പുതിയ രോഗികളിൽ 495 പേർ മസ്‌ക്കറ്റിൽ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 18860 ആയി. 8429 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button