ന്യൂഡൽഹി: പ്രകോപനം തുടർന്ന് ചൈന. ഇന്ത്യയുടെ ഭാഗമായ ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേനയിലെ സീനിയർ കേണൽ ഷാങ് ഷ്യുവിലി രംഗത്തെത്തി. ഗൽവാൻ താഴ്‌വരയുടെ പരമാധികാരം എക്കാലവും ചൈനയുടേതായിരുന്നു. അതിർത്തി ധാരണകൾ ഇന്ത്യ ലംഘിച്ചു. ഗൽവാനിലേക്കു കടന്നുകയറി. പ്രശ്നമുണ്ടാക്കാൻ അവർ കരുതിക്കൂട്ടി നടത്തിയ സംഘർഷമാണ് സേനാംഗങ്ങളുടെ മരണത്തിൽ കലാശിച്ചത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ തയാറാകണമെന്നും ഷാങ് വ്യക്തമാക്കി.
Read also: ഇന്ത്യ- ചൈന സംഘർഷം; അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടോ? പ്രതികരണവുമായി മേജര്‍ രവി
അതേസമയം 1962 ന് ശേഷം അതിർത്തിത്തർക്കങ്ങൾ ഇല്ലാതിരുന്ന പ്രദേശം ഇപ്പോൾ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ച് ചൈനീസ് സേന രംഗത്തെത്തിയിരിക്കുന്നത് പ്രകോപനപരമായ നടപടിയാണെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ചൈനയുടെ ആക്രമണമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
Post Your Comments