ബെയ്ജിങ്: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈന്യത്തിനുണ്ടായ ആളപായം പുറത്തുവിടാതെ ചൈന. എന്നാൽ ഇന്ത്യക്ക് എത്ര ആൾ നാശം ഉണ്ടായെന്നു ഇന്ത്യ പുറത്തു വിടുകയും ചെയ്തു. ചൈനീസ് സൈനികര്‍ക്ക് ആളപായം സംഭവിച്ചെന്ന് ഇന്ത്യ അറിയിച്ചെങ്കിലും എത്ര പേര്‍ക്കെന്ന് വ്യക്തമാക്കിയില്ല.ചൈനയാകട്ടെ തങ്ങളുടെ ഭാഗത്തുനിന്നുള്ള വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
43 ചൈനീസ് സൈനികര്‍ക്ക് ജീവഹാനിയോ ഗുരുതര പരിക്കോ ഏറ്റിട്ടുണ്ടെന്നാണ് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇരുവിഭാഗവും ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റും മറ്റും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.വെടിവെപ്പ് ഉണ്ടായിട്ടില്ല. പരസ്പരം രൂക്ഷമായ കല്ലേറ് നടന്നിരുന്നു.
ഇന്ത്യന്‍ സൈന്യം ആദ്യം ഇറക്കിയ പ്രസ്താവന ഭേദഗതി വരുത്തിയാണ് ഇരുഭാഗത്തും ആളപായമുണ്ടായതായും 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും മാധ്യമം പറഞ്ഞത്. പിന്നീട് ഉണ്ടായ അപ്‌ഡേറ്റുകൾ ഇവർ പുറത്തു വിട്ടിട്ടുമില്ല.കോവിഡിലും ചൈന യഥാർത്ഥ കണക്കുകൾ പുറത്തു വിടാതെ വിവരങ്ങൾ മറച്ചു വെച്ചതായി ആരോപണം ഉണ്ടായിരുന്നു.
Post Your Comments