ന്യൂഡല്‍ഹി: പാകിസ്ഥാന് തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനം , പീഡന വിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം രാവിലെ 8.30യോടെ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമീഷന് ഓഫീസിനടുത്തുളള പെട്രോള്‍ പമ്പില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. രാത്രി 9 മണി വരെ നിരന്തരം ചോദ്യം ചെയ്യലും കൊടിയ പീഡനവുമാണ് ഇവര്‍ക്ക് പാകിസ്ഥാന് അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നത്.
കസ്റ്റഡിയിലെടുത്തയുടന്‍ കണ്ണുകള്‍ മൂടിക്കെട്ടി ചാക്കുപയോഗിച്ച് തല മൂട പിന്നീട് കൈകള്‍ പിന്നോട്ടാക്കി വിലങ്ങു വച്ചു. ഇരുമ്പ് വടികളും തടിയും ഉപയോഗിച്ച് പിന്നീട് മര്‍ദ്ദിക്കുകയും ചോദ്യം ചെയ്യുകയും മലിനജലം കുടിപ്പിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ ആരോപിയ്ക്കുന്നത്. ഹൈക്കമ്മീഷനിലെ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതലകളെ കുറിച്ചറിയാനാണ് പാകിസ്ഥാന് അധികൃതര്‍ ഇവരെ ചോദ്യം ചെയ്തത് എന്നാണ് അറിയുന്ന വിവരം.
രാത്രി വിട്ടയച്ച ഇവര്‍ ട്രാഫിക് നിയമം ലംഘിച്ചുവെന്ന വ്യാജേനെയാണ് തട്ടിക്കൊണ്ടു പോയത്. പൊതുസ്ഥലത്ത് നിന്നും തട്ടിക്കൊണ്ടു പോയ ഇവരെ മര്‍ദ്ദിക്കുകയും പാകിസ്ഥാന്റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു എന്ന കുറ്റം ചുമത്തുകയും ചെയ്തു.
രണ്ട് പാകിസ്ഥാന് എംബസി ഉദ്യോഗസ്ഥരെ ചാരപ്രവൃത്തിയുടെ പേരില്‍ ഇന്ത്യ പിടികൂടി പുറത്താക്കാന്‍ തീരുമാനിച്ചതിന്റെ പ്രതികാരം കൂടിയാണ് ഈ നടപടി എന്നാണ് കേന്ദ്രം കണക്കാക്കുന്നത്. മേയ് 31നാണ് ഇവരെ പിടികൂടി 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നത്.
Post Your Comments