ചെന്നൈ: യൂട്യൂബ് വീഡിയോ കണ്ട് തോക്കുണ്ടാക്കി ജീവികളെ വേട്ടയാടിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കടലൂര്‍ പുതുപ്പാളയം സ്വദേശികളായ വെട്രിവേല്‍ (20), ശിവപ്രകാശം (25), വിനോദ് (20) എന്നിവരാണ് പിടിയിലായത്.
യൂട്യൂബില്‍ തോക്കുനിര്‍മാണ വീഡിയോകള്‍ നോക്കി പി.വി.സി. പൈപ്പും മറ്റുമുയോഗിച്ചാണ് ഇവര്‍ തോക്കുണ്ടാക്കിയത്. ഈ തോക്കുകൊണ്ട് അണ്ണാനെയും മറ്റു ചെറുജീവികളെയും വേട്ടയാടുകയും ചെയ്തിരുന്നു. തോക്കുമായുള്ള യുവാക്കളുടെ വിളയാട്ടം കൂടിയതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പ്രതികളില്‍നിന്ന് പി.വി.സിയില്‍ നിര്‍മിച്ച നാലുതോക്കുകളും പിടിച്ചെടുത്തു.
Post Your Comments