കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച പിന്നിട്ടപ്പോൾ ന്യൂസിലന്റിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മുക്തമാകുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ന്യൂസിലന്റ്. ഇതിനെ തുടർന്ന് രാജ്യത്ത് നിയന്ത്രണങ്ങൾ പിൻവലിച്ച് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടയിലാണ് വീണ്ടും രണ്ട് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം വിദേശങ്ങളിലുള്ളവർ തിരിച്ചെത്തുമ്പോൾ പുതിയ കോവിഡ‍് കേസുകൾ സ്ഥിരീകരിക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ നേരത്തേ അറിയിച്ചിരുന്നു.
Post Your Comments