കൊൽക്കത്ത: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കുട്ടികളെ നാലാം നിലയിൽ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞു. രണ്ടു വയസ്സുള്ള കുട്ടി മരിച്ചു. ആറ് വയസുകാരൻ പരിക്കേറ്റ് ചികിത്സയിലാണ്. കൊൽക്കത്തയിലെ ബുരബസാർ മേഖലയിലായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് ക്രൂരകൃത്യത്തിന് കാരണമായത്. പ്രതിയായ അമ്പത്തിയഞ്ചുകാരൻ അറസ്റ്റിലായി.
Read also: യുവാവ് വിധവയായ സ്ത്രീയുടെ തല വെട്ടിയെടുത്ത് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി; കാരണം ഞെട്ടിക്കുന്നത്
തർക്കത്തിനിടയിൽ പ്രതി അയൽവാസിയുടെ രണ്ട് കുട്ടികളെയും താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു വയസ്സുകാരൻ വഴിമധ്യേ മരിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
Post Your Comments