തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിൽ കഴിയുന്ന മന്ത്രി എം.എം മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വൈദ്യുതിമന്ത്രി എം.എം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രി ആഹാരം കഴിക്കുകയും മുറിക്കുള്ളിൽ നടക്കുകയും ചെയ്യുന്നുണ്ട്. അടുത്ത ദിവസം ചേരുന്ന മെഡിക്കൽ ബോർഡ് മന്ത്രിയെ ഐസിയുവിൽ നിന്നും മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് അറിയിച്ചു.
Post Your Comments