Latest NewsKeralaNews

മന്ത്രി എം.എം.മണിയുടെ ശസ്ത്രക്രിയ പൂര്‍ണ വിജയം ; നിരീക്ഷണത്തിനായി ഐസിയുവില്‍ തന്നെ തുടരണം

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ മസ്തിഷ്‌ക ശസ്ത്രക്രിയ പൂര്‍ണ വിജയമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷര്‍മ്മദ്. ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ നിരീക്ഷണത്തിനായി മന്ത്രി എം.എം.മണി ഐസിയുവില്‍ തന്നെ തുടരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശസ്ത്രക്രിയയ്ക്കു ശേഷം മന്ത്രിക്ക് ചൊവ്വാഴ്ച സ്‌കാനിംഗ് പരിശോധന നടത്തി. രക്തസ്രാവം നിയന്ത്രണവിധേയമാണെന്നും പുതിയ രക്തസ്രാവത്തിന്റെ ലക്ഷണങ്ങളില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button