Latest NewsNewsSaudi ArabiaGulf

വൃക്ക രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ് : വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിൻഞ്ചേരി അബ്ദുൽ മനാഫ് (29) ആണ് മരിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

അഞ്ച് വർഷമായി പ്രവാസിയായ യുവാവിന് വാഹനത്തിൽ പച്ചക്കറി വിൽപ്പനയായിരുന്നു ജോലി. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: സുഹറ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button